സമതലങ്ങളിലെ ശലഭങ്ങൾ

സമർപ്പണം

അച്ഛനും ഗുരുവും ആയ കെ.വി. സത്യവ്രതനു സമർപ്പിക്കുന്നു.

അനുഭവങ്ങൾ, അതാണ് എന്നെ എഴുത്തുകാരനാക്കിയത്. അവയോടു ഞാൻ എത്രമാത്രം കടപ്പെട്ടിരിക്കുന്നു!

2010 ൽ ലണ്ടനിൽ ആരംഭിച്ച 'കട്ടൻകാപ്പിയും കവിതയും' എന്ന കൂട്ടായ്മ എന്നിലെ സൗന്ദര്യാരാധകനെ ഒരുപാടു വളർത്തി. വായിക്കാതെ വായിച്ചും, കാണാതെ കണ്ടും, നിശിതമായി വിമർശിക്കപ്പെട്ടും, ചിന്തയുടെ പുതു ധാരകളിലേക്ക് നയിക്കപ്പെട്ടും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരജ്ഞാതവാസം. 2010 നു ശേഷം എഴുതിയതാണ് എല്ലാ കവിതകളും. കൂട്ടായ്മയിലെ ഓരോ അംഗത്തോടും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.

എഴുത്തിന്റെ വഴിയിൽ എന്റെ കുടുംബം ഓരോ ചുവടിലും ഒപ്പമുണ്ടായിരുന്നു. ജയയും, കാവ്യയും, ഗഗനയും...

പിന്നെ അറിയപ്പെടാത്ത എത്രയോ പേർ; അഥവാ അറിയാതെ പോയ എത്രയോ പേർ....

അക്ഷരങ്ങളിൽ മഷി പുരണ്ടു കാണുക എന്നതു ഒരു വൃക്ഷം മുറിക്കപ്പെടാതിരിക്കാനുള്ള അതിന്റെ ആഗ്രഹത്തെക്കാൾ എത്രയോ നിസ്സാരമാണ്. അതിനു മുന്നിൽ ഞാൻ കീഴടങ്ങുന്നു. ഉടമ എന്ന അവകാശവാദം ഇവിടെ ഉപേക്ഷിക്കുന്നു. ഇനി ഇത് വായനക്കാർക്കുള്ളതാണ്.

ഉള്ളടക്കം
സമതലങ്ങളിലെ ശലഭങ്ങൾ | ഷെല്ലിയിലേക്കുള്ള വഴി | രജതകുംഭം | ഏണിയും പാമ്പും | സ്യമന്തകം | മതം മടുക്കുമ്പോൾ | അപരാഹ്നം | പ്രവാസം | ഓർക്കുന്നു നിരന്തരം | തീരെച്ചെറിയ ഉറുമ്പുകൾ | ഇരുൾയാത്രകൾ | നഗരശില്പി | സഖാന്ദ്ര | മന്ദസമീരണൻ | നമ്മൾ | കടലിരമ്പുന്നു | ഇന്നലെകൾ | നിർബോധനം | തിരകൾ എണ്ണുമ്പോൾ | പന്തയക്കുതിരകൾ | പാൽമിറയിലെ കമാനങ്ങൾ | ഒരു പൈങ്കിളിക്കവിത | ബിംബിസാരന്റെ യാഗശാല | ഒരു തിരി കൊളുത്തട്ടെ! | അവത് | വഴിയും കാല്പാടും | ഇതു പ്രളയകാലം! | നളന്ദയിലെ മിന്നാമിനുങ്ങുകൾ | താതാത്മജം | സൂര്യനായ്, സൂര്യ പ്രവേഗമായ്‌ | ഗ്രാമാന്തരം | ഇന്ദ്രജാലം | മഞ്ഞു പുതച്ചുറങ്ങിയ സംവത്സരങ്ങൾ | ജൈവവളം | ശത്രുപക്ഷം | ഒമര്‍ഖയാം ചിരിക്കുമ്പോള്‍ | പറയാതെ പോയ കപോതങ്ങളെ | കണ്ടുവോ സോക്രട്ടീസേ | അഹല്യ | കോട്ടു തുന്നുന്നവര്‍ | കാത്തിരിപ്പ്‌ | താമ്രപർണ്ണി | അനന്തരം | വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക
ഭാഷാന്തരം
മിഖായേൽ | ഉത്തരം സ്പഷ്ടമാണല്ലോ കാറ്റിൽ | പൂർണേന്ദുവും ഒഴിഞ്ഞ കരങ്ങളും | മുറ്റത്തു നിന്നൊരു ഗീതം