സമതലങ്ങളിലെ ശലഭങ്ങൾ

തിരഞ്ഞെടുത്ത കവിതകൾ

പ്രിയവ്രതൻ


സൂക്ഷ്മമായ ന്വേഷണങ്ങൾ, മനസ്സിന്റെ സങ്കീർണ്ണതകളുടെ കുരുക്കുകളെ തൊട്ടുരുമ്മിയുള്ള യാത്ര, വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ, മനുഷ്യത്വം എന്ന താൽക്കാലിക ഇടത്തിനും അപ്പുറത്തേക്കുള്ള വീക്ഷണം, ദാർശനികമായ പര്യവേഷണങ്ങൾ; ഒപ്പം സാധാരണ ജീവിതത്തിന്റെ ചില പരിച്ഛേദങ്ങളും, കാഴ്ചകളും. സംഘർഷഭരിതമായ വർത്തമാനകാലത്തിന്റെ വ്യാകുലതകളാണ് ഇനിയും ചില കവിതകൾ. ക്രമരഹിതമായി തിരഞ്ഞെടുത്ത നാലു സ്വതന്ത്ര മൊഴിമാറ്റങ്ങളും. ആധുനിക മലയാള കവിതാലോകത്തെ കീഴ്വഴക്കങ്ങളിൽ നിന്നും മാറിസഞ്ചരിക്കാൻ ഇഷ്ട്ടപ്പെടുന്നു, കവി.

ഉള്ളടക്കം
സമതലങ്ങളിലെ ശലഭങ്ങൾ | ഷെല്ലിയിലേക്കുള്ള വഴി | രജതകുംഭം | ഏണിയും പാമ്പും | സ്യമന്തകം | മതം മടുക്കുമ്പോൾ | അപരാഹ്നം | പ്രവാസം | ഓർക്കുന്നു നിരന്തരം | തീരെച്ചെറിയ ഉറുമ്പുകൾ | ഇരുൾയാത്രകൾ | നഗരശില്പി | സഖാന്ദ്ര | മന്ദസമീരണൻ | നമ്മൾ | കടലിരമ്പുന്നു | ഇന്നലെകൾ | നിർബോധനം | തിരകൾ എണ്ണുമ്പോൾ | പന്തയക്കുതിരകൾ | പാൽമിറയിലെ കമാനങ്ങൾ | ഒരു പൈങ്കിളിക്കവിത | ബിംബിസാരന്റെ യാഗശാല | ഒരു തിരി കൊളുത്തട്ടെ! | അവത് | വഴിയും കാല്പാടും | ഇതു പ്രളയകാലം! | നളന്ദയിലെ മിന്നാമിനുങ്ങുകൾ | താതാത്മജം | സൂര്യനായ്, സൂര്യപ്രവേഗമായ്‌ | ഗ്രാമാന്തരം | ഇന്ദ്രജാലം | മഞ്ഞു പുതച്ചുറങ്ങിയ സംവത്സരങ്ങൾ | ജൈവവളം | ശത്രുപക്ഷം | ഒമര്‍ഖയാം ചിരിക്കുമ്പോള്‍ | പറയാതെ പോയ കപോതങ്ങളെ | കണ്ടുവോ സോക്രട്ടീസേ | അഹല്യ | കോട്ടു തുന്നുന്നവര്‍ | കാത്തിരിപ്പ്‌ | താമ്രപർണ്ണി | അനന്തരം | വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക
ഭാഷാന്തരം
മിഖായേൽ | ഉത്തരം സ്പഷ്ടമാണല്ലോ കാറ്റിൽ | പൂർണേന്ദുവും ഒഴിഞ്ഞ കരങ്ങളും | മുറ്റത്തു നിന്നൊരു ഗീതം